കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസിന് തീയിട്ടു ; ബിജെപിയെന്ന് സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2019 11:55 AM |
Last Updated: 26th January 2019 11:55 AM | A+A A- |

കോഴിക്കോട് : താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐയുടെ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം പ്രദേശത്ത് ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഓഫീസ് തീയിട്ട് നശിപ്പിച്ചത് ബിജെപിക്കാരാണെന്ന് സിപിഎം ആരോപിക്കുന്നു.