ദേശീയപാത നിര്‍മ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; നിയമനം കരാര്‍ ലംഘിച്ച്, കരാറുകാരനെതിരെ പരാതി

മരിച്ച യുവാവിന് ഹെവിവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും തൊഴിലാളികളെ എത്തിച്ച കാര്യം കരാറുകാരന്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചില്ലെന്നുമാണ് ആരോപണം.
ദേശീയപാത നിര്‍മ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; നിയമനം കരാര്‍ ലംഘിച്ച്, കരാറുകാരനെതിരെ പരാതി

ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് കരാറുകാരന്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലിയെടുപ്പിച്ചതിനാലെന്ന് പരാതി. മരിച്ച യുവാവിന് ഹെവിവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും തൊഴിലാളികളെ എത്തിച്ച കാര്യം കരാറുകാരന്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചില്ലെന്നുമാണ് ആരോപണം. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ നാല്‍പ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് അസം സ്വദേശി നജ്‌റുള്‍ ഇസ്ലാം മരിച്ചത്. ഇരുപത് വയസ് മാത്രം പ്രായമുള്ള നജ്‌റുളിന് ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സോ, വൈദഗ്ധ്യമോ ഇല്ലായിരുന്നു. 

ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കുമ്പോള്‍ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന നിയമവും കരാറുകാര്‍ പാലിച്ചിട്ടില്ല. ആന്‍ഡെക് എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാറെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com