മുസ്ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് വ്യാജ പ്രചരണം : യൂത്ത് ലീഗ് നേതാവിനെതിരെ കേസെടുത്തു

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്
മുസ്ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് വ്യാജ പ്രചരണം : യൂത്ത് ലീഗ് നേതാവിനെതിരെ കേസെടുത്തു

കോഴിക്കോട് : മുസ്ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പള്ളിയുടേയും യൂത്ത് ലീഗ് ഓഫീസിന്റെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് പരാതി. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എംഎം ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്കും പേരാമ്പ്ര സ്‌റ്റേഷനിലുമാണ് ജിജേഷ് പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com