കെഎസ്‌യുവിന്റെ എഴുത്തില്‍ പെയിന്റടിച്ചിട്ട് അവര്‍ മുദ്രാവാക്യം വിളിച്ചു: 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്' (വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 27th January 2019 03:13 PM |
Last Updated: 27th January 2019 03:13 PM | A+A A- |
കെഎസ്‌യുവിന്റെ ചിഹ്നത്തിന് മേലെ പെയിന്റ് ഒഴിച്ച് മായ്ച്ച ശേഷം 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; തിരുവനനന്തപുരം ലോ കോളജിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലുള്ള വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്എഫ്‌ഐയുടെ പ്രവൃത്തിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
ജനാധിപത്യത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കുന്ന സംഘടന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയുടെ പ്രചാരണ എഴുത്തുകള്‍ നശിപ്പിക്കുകയും അതേ മുദ്രാവാക്യം വീണ്ടും മുഴക്കുകയും ചെയ്യുന്നതിന്റെ വൈരുധ്യമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
വര്‍ഷങ്ങളായി എസ്എഫ്‌ഐയ്ക്ക് മേല്‍ക്കൈയുള്ള കോളജാണ് തിരുവനന്തപുരം ലോ കോളജ്. മറ്റ് സംഘടനകളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും എസ്എഫ്‌ഐ അനുവദിക്കില്ലെന്ന് സ്ഥിരമായി ഉയരുന്ന വിമര്‍ശനമാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി അസ്ഹറിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. തടയാനെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥി ജയന്തനെയും ക്രൂരമായി മര്‍ദിച്ചു.