രാജ്യവളര്‍ച്ചയ്ക്ക് കൊച്ചി റിഫൈനറിയുടെ സംഭാവന വലുതെന്ന് മോദി ; ഐആര്‍ഇപി പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2019 04:09 PM |
Last Updated: 27th January 2019 04:09 PM | A+A A- |

കൊച്ചി : ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യവളര്‍ച്ചയ്ക്ക് കൊച്ചിന്‍ റിഫൈനറിയുടെ സംഭാവന വലുതാണ്. ഐആര്‍ഇപി പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും. സംസ്ഥാനത്തിന്റെ പെട്രോ കെമിക്കല്‍ പാര്‍ക്ക് ഇതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Kerala: Prime Minister Narendra Modi, Kerala CM Pinarayi Vijayan, Governor P. Sathasivam, and other leaders at Integrated Refinery Expansion Complex at BPCL Kochi. pic.twitter.com/1QkAXzurFU
— ANI (@ANI) January 27, 2019
ബിപിസിഎല്ലിന്റെ എല്ലാ പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്ഥലവും നികുതി ഇളവും അടക്കം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. നിക്ഷേപം ആകര്‍ഷിക്കാന്‍ നികുതി ഉളവ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണഇയോടെയാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി വി എസ് സുനില്‍കുമാര്‍, മേയര്‍ സൗമിനി ജെയിന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി രാജഗിരി കോളേജ് മൈതാനത്തെത്തിയ മോദി, റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സ് വേദിയിലെത്തുകയായിരുന്നു.ഇവിടത്തെ ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് പോകും. ഇവിടെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.