51,000 കൊടുത്തതില്‍ വിമര്‍ശനം കനത്തു ; ശബരിമല കര്‍മ്മ സമിതിക്ക് ഒരു ലക്ഷം കൂടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

51,000 കൊടുത്തതില്‍ വിമര്‍ശനം കനത്തു ; ശബരിമല കര്‍മ്മ സമിതിക്ക് ഒരു ലക്ഷം കൂടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു. കാശുണ്ടായിരുന്നില്ല


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മസമിതി നടത്തുന്ന 'ശതം സമര്‍പ്പയാമി' ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കുന്നതായി നടന്‍  സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ചില്‍ നേരത്തെ  51,000 രൂപ സന്തോഷ് പണ്ഡിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ കൂടി കര്‍മ്മസമിതിക്ക് നല്‍കുകയാണെന്ന് നടന്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. 51000 കൊടുത്തതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും പണ്ഡിറ്റ് പറഞ്ഞു.

അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു. കാശുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 51000 കൊടുത്തത്. ഞാന്‍ 51000 രൂപ കൊടുത്തതിന് എന്നെ ഒരുപാടുപേര്‍ വിമര്‍ശിച്ചു. എന്നാല്‍ വിമര്‍ശകര്‍ക്കായി ഞാന്‍ 1 ലക്ഷം കൂടി കൊടുക്കുന്നു. ചിലര്‍ ചോദിക്കുന്നത് ഹര്‍ത്താല്‍ നടത്തിയവര്‍ക്കാണോ നിങ്ങള്‍ പൈസ കൊടുക്കുന്നതെന്നാണ്. ഈ ചോദിക്കുന്നവര്‍ മുന്‍പ് ഹര്‍ത്താലില്‍ കട കുത്തി തുറന്ന് സാധനങ്ങള്‍ അടിച്ചു മാറ്റിയവരാണ്. 

പ്രളയ കാലത്ത് കേരളത്തിലും ചെന്നൈയിലും ഞാന്‍ എന്നാലാവും വിധം സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ മുന്‍പും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ ഇനി ആര്‍ക്കും പൈസ കൊടുക്കില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. എന്റെ പൈസ ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും. അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com