ആറ് കോടിയുടെ ഉടമയെന്ന് നാട്ടുകാര്‍; വീട്ടില്‍ ആള്‍ക്കൂട്ടം; ജീവിതത്തില്‍ ഇതുവരെ ലോട്ടറി എടുത്തിട്ടില്ലെന്ന് വീട്ടുകാരി

ഭാഗ്യദേവതയുടെ 'കടാക്ഷം' ലഭിച്ച ഇവരെ കാണാനായി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ഏഴര മണിയോടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി ആളുകള്‍ എത്തുന്നതു കണ്ട് വിവരം തിരക്കിയപ്പോഴാണ് വിവരം വീട്ടുകാരറിയുന്നത്
ആറ് കോടിയുടെ ഉടമയെന്ന് നാട്ടുകാര്‍; വീട്ടില്‍ ആള്‍ക്കൂട്ടം; ജീവിതത്തില്‍ ഇതുവരെ ലോട്ടറി എടുത്തിട്ടില്ലെന്ന് വീട്ടുകാരി

കൊല്ലം:  കോടീശ്വരനായ ഭാഗ്യവാനെ ഇനിയും കണ്ടെത്തിയില്ല. 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ബുധനാഴ്ചയായിരുന്നു. വൈകിട്ട് 4 മണിയോടെ നറുക്കെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കൊല്ലത്തിനാണ് ബംപര്‍ സമ്മാനമെന്ന വാര്‍ത്തയും വന്നു

വൈകിട്ട് 7 മണിയോടെ പെരുമ്പുഴ പുനുക്കന്നൂര്‍ ചിറയ്ക്കടുത്തുള്ള സ്ത്രീക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഭാഗ്യദേവതയുടെ 'കടാക്ഷം' ലഭിച്ച ഇവരെ കാണാനായി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ഏഴര മണിയോടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി ആളുകള്‍ എത്തുന്നതു കണ്ട് വിവരം തിരക്കിയപ്പോഴാണ് വിവരം വീട്ടുകാരറിയുന്നത്.

എന്നാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്ന വാര്‍ത്ത വീട്ടുകാര്‍ നിഷേധിച്ചതോടെ അനുമോദനങ്ങളുമായി വീട്ടിലെത്തിയവര്‍ അതേ വേഗത്തില്‍ മടങ്ങി.

കൊല്ലം ഇരുമ്പുപാലത്തിനടുത്ത് കൊച്ചു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു മുന്നില്‍ ലോട്ടറി കച്ചവടം നടത്തുന്ന അനി എന്നയാള്‍ വിറ്റ ഇ ഡബ്ല്യു 213957 എന്ന ടിക്കറ്റിനാണ് ഇക്കുറി ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞ് 4 ദിവസമായിട്ടും ഭാഗ്യവാന്‍ എത്തി പണം വാങ്ങിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com