കലാഭവന്‍ മണിയെ ഓര്‍ത്ത് തൃശൂരില്‍ മോദിയുടെ പ്രസംഗം; ആരവത്തോടെ സദസ്

കലാഭവന്‍ മണിയും കമല സുരയ്യയും അടക്കമുള്ള സാംസ്‌കാരിക പ്രമുഖരെ പരാമര്‍ശിച്ച് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
കലാഭവന്‍ മണിയെ ഓര്‍ത്ത് തൃശൂരില്‍ മോദിയുടെ പ്രസംഗം; ആരവത്തോടെ സദസ്

തൃശ്ശൂര്‍:  കലാഭവന്‍ മണിയും കമല സുരയ്യയും അടക്കമുള്ള സാംസ്‌കാരിക പ്രമുഖരെ പരാമര്‍ശിച്ച് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണ് തൃശൂര്‍. മഹാന്‍മാരായ സാഹിത്യകാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശ്ശൂര്‍. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്. 

ഈ നാടിന്റെ കലാകാരന്‍ കലാഭവന്‍ മണിയെ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്- മോദി പറഞ്ഞു. കലാഭവന്‍ മണിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശമെത്തിയപ്പോള്‍  ആരവത്തോടെയായിരുന്നു സദസിലെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com