കെഎസ്ആര്‍ടിസി ചരിത്ര നേട്ടത്തില്‍ ; കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കും

ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയത് എന്നാണ് വിലയിരുത്തല്‍
കെഎസ്ആര്‍ടിസി ചരിത്ര നേട്ടത്തില്‍ ; കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കും


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചരിത്ര നേട്ടത്തില്‍. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. കാല്‍നൂറ്റാണ്ടിന് ശേഷമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 

ഒരു മാസത്തെ ശമ്പളത്തിന് 90 കോടി രൂപയാണ് വേണ്ടത്. ഇതാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചത്. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയത്. ശബരിമല സര്‍വീസിലൂടെ 30 കോടിയാണ് അധികവരുമാനം ലഭിച്ചത്.  എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും ലാഭത്തിന് കാരണമായി.

മണ്ഡല മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com