അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിനു തയാര്‍: മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2019 09:25 AM |
Last Updated: 28th January 2019 09:25 AM | A+A A- |

തിരുവനന്തപുരം: അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തിനു തയാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തിടെ സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യത്തോര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ നടത്തിയത് അവരാണ്. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ഒന്നും ചെയ്യാത്തവരാണ് അവര്‍. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതിനു സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഹര്‍ത്താലിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. കലാപശ്രമം മുന്‍കൂട്ടിയറിഞ്ഞ് പൊലീസ് അതു തടഞ്ഞു. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.