വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു, പരിഗണിക്കാത്തതില്‍ ഖേദമുണ്ടെന്ന് ശശി തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2019 10:27 AM |
Last Updated: 28th January 2019 10:27 AM | A+A A- |

തിരുവനന്തപുരം: പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനായി താന്‍ നാമനിര്‍ദേശം ചെയ്തിരുന്നുവെന്ന് ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ഇതു തള്ളിയതില്‍ ഖേദമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് പലപ്പോഴും വാവ സുരേഷ് പാമ്പുകളെ പിടിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. തന്റെ മണ്ഡലത്തിലെ മറ്റ് പദ്മ ജേതാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം വാവ സുരേഷിന്റെ നാമനിര്‍ദേശം തള്ളിപ്പോയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
While applauding the Padmas awarded in my constituency, I regret that my momination of the brave & selfless Vava Suresh, legendary snake-catcher, was spurned by the government. He has risked his own life countless times to capture snakes in a humane way & protect people.
— Shashi Tharoor (@ShashiTharoor) January 27, 2019