തിരുവല്ല; ആളൊഴിഞ്ഞ പുരയിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കവിയൂരില്‍ താമസിക്കുന്ന കോഴഞ്ചേരി സ്വദേശി 39 വയസ്സുള്ള ബിജുവിന്റെ മൃതദേഹമാണ് തിരുവല്ല കാറ്റോടുള്ള വീട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ ബിജുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഓട്ടോറിക്ഷ കണ്ടെത്തി. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതോടെയാണ് അടുത്തുള്ള പുരയിടത്തില്‍ നിന്ന് മൃതദേഹം ലഭിച്ചത്. ഹൃദ്രോഗമുള്ളയാളാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ