ഡോ എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

50,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 
ഡോ എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

ന്യൂ​ഡ​ൽ​ഹി: സാ​ഹി​ത്യ​നി​രൂ​പ​ക​യും പ്ര​ഭാ​ഷ​ക​യു​മാ​യ ഡോ. ​എം. ലീ​ലാ​വ​തി​ക്ക് വി​വ​ർ​ത്ത​ന​ത്തി​നു​ള്ള കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. ശ്രീ​മ​ദ് വാ​ത്മീ​കി രാ​മാ​യ​ണം എ​ന്ന സം​സ്കൃ​ത ക​വി​ത​യു​ടെ വി​വ​ർ​ത്ത​ന​മാ​ണ് ലീലാവതി ടീച്ചറെ പു​ര​സ്കാ​രത്തിനർഹയാക്കിയത്. 50,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 

നേരത്തേ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ്, വ​യ​ലാ​ർ രാ​മ​വ​ർ​മ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ലീ​ലാ​വ​തി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.  ആ​ദി​പ്ര​രൂ​പ​ങ്ങ​ൾ സാ​ഹി​ത്യ​ത്തി​ൽ - ഒ​രു പ​ഠ​നം, അ​പ്പു​വി​ന്‍റെ അ​ന്വേ​ഷ​ണം, വ​ർ​ണ്ണ​രാ​ജി, അ​മൃ​ത​മ​ശ്നു​തേ, ക​വി​താ​ര​തി, ന​വ​ത​രം​ഗം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ.

1927 സെ​പ്‌​തം​ബ​ര്‍ 16-ന് ​തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഗു​രു​വാ​യൂ​രി​ന​ടു​ത്തു​ള്ള കോ​ട്ട​പ്പ​ടി​യി​ലാ​ണ് ലീ​ലാ​വ​തി​യു​ടെ ജ​ന​നം. ക​ഴു​ങ്ക​മ്പി​ള്ളി കു​ഞ്ഞു​ണ്ണി ന​മ്പി​ടി​യു​ടെ​യും മു​ണ്ട​നാ​ട്ട് ന​ങ്ങ​യ്യ​മാ​ണ്ട​ലി​ന്‍റെ​യും മ​ക​ളാ​ണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com