ശബരിമല വീണ്ടും ഹൈക്കോടതിയില്‍ ; വിവിധ കേസുകള്‍ ഇന്ന് പരിഗണിക്കും

നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍
ശബരിമല വീണ്ടും ഹൈക്കോടതിയില്‍ ; വിവിധ കേസുകള്‍ ഇന്ന് പരിഗണിക്കും


കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചിത്തര ആട്ട വിശേഷ സമയത്ത് പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തൃശ്ശൂര്‍ സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയാണ് ഇതില്‍ പ്രധാനം. മല കയറുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും  കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയിലെത്തുന്നുണ്ട്.

 മഫ്തിയിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയെന്നും സുരക്ഷ മുന്‍നിര്‍ത്തിയും പ്രതിഷേധക്കാരെ ഭയന്നുമാണ് ഇവരെ വിഐപി ഗേറ്റ് വഴി കടത്തി വിട്ടതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഈ കേസുകള്‍ക്ക് പുറമേ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com