കൂട്ടൊക്കെ പുറത്ത് മതി, വീടിനുള്ളില്‍ വേണ്ട; സൗഹൃദങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് വനിതാ കമ്മീഷന്‍

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് കമ്മീഷന്‍ ഇത്തരമൊരു  പരാമര്‍ശം
കൂട്ടൊക്കെ പുറത്ത് മതി, വീടിനുള്ളില്‍ വേണ്ട; സൗഹൃദങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: സൗഹൃദങ്ങള്‍ക്ക് പരിധി നിശ്ചയിക്കേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പുറത്ത് നിന്നുള്ളവരുമായുള്ള സൗഹൃദത്തെ വീടിനുള്ളിലേക്ക് വളര്‍ത്തുമ്പോള്‍ ജാഗ്രതയും നിയന്ത്രണവും വേണമെന്നായിരുന്നു വനിതാ കമ്മീഷന്റെ പരാമര്‍ശം. 

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് കമ്മീഷന്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഭര്‍ത്താവ് സുഹൃത്തുക്കളുമായി വീട്ടിലെത്തി മദ്യപിക്കുകയും സ്ഥിരമായി സത്കാരങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഇവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തില്ലെന്ന കാരണത്താലാണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നായിരുന്നു വീട്ടമ്മയുടെ പരാതി. 

91 പരാതികളാണ് വനിതാ കമ്മീഷന്റെ കഴിഞ്ഞ ദിവസത്തെ അദാലത്തിന് മുന്നിലെത്തിയത്. ഇതില്‍ നടപടി സ്വീകരിച്ച കമ്മീഷന്‍ പുനര്‍വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

പുനര്‍ വിവാഹവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com