ദേശാടന പക്ഷിയല്ല, മാനസസരസിലെ രാജ​ഹംസമാണ് മോദി; കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജഹംസത്തോട് ഉപമിച്ചാണ് സുരേന്ദ്രന്റെ മറുപടി
ദേശാടന പക്ഷിയല്ല, മാനസസരസിലെ രാജ​ഹംസമാണ് മോദി; കെ സുരേന്ദ്രൻ

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദേശാടന പക്ഷി പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജഹംസത്തോട് ഉപമിച്ചാണ് സുരേന്ദ്രന്റെ മറുപടി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് സുരേന്ദ്രന്റെ ഉപമ. നരേന്ദ്ര മോദി വെറും ദേശാടന പക്ഷിയല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്നും ഫെയ്സ്ബുക്കിൽ സുരേന്ദ്രന്‍ കുറിച്ചു.

ചില ദേശാടന പക്ഷികൾക്ക് കേരളം ഇഷ്ട ഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യവെ പറഞ്ഞിരുന്നു. പിണറായിയുടെ ഈ പ്രസ്താവന  മോദിക്കെതിരെയാണെന്നായിരുന്നു പിന്നീട് വന്ന വിശേഷണങ്ങള്‍. മരുഭൂമിയിൽ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞിരുന്നു. 

മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷിയായ റോസി പാസ്റ്ററിന്റെ കേരളത്തിലെ സാന്നിധ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന റോസി പാസ്റ്ററിനെ കോട്ടയത്തെ തിരുനക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നത് വല്ലാത്തൊരു മുന്നറിയിപ്പാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ മാത്രമാണ് പലരും റോസി പസ്റ്ററിനെ കുറിച്ച് കേള്‍ക്കുന്നതു പോലും. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകമായിട്ടാണ് മുഖ്യമന്ത്രി ഈ പക്ഷിയെക്കുറിച്ചു പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com