നടത്തത്തിൽ അസ്വാഭാവികത, 81 പവൻ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ 

സ്വർണം പൊടിച്ച‌് കവറിലാക്കി മലദ്വാരത്തിൽ വച്ച‌് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ‌് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.
നടത്തത്തിൽ അസ്വാഭാവികത, 81 പവൻ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ 

കോഴിക്കോട‌്: സ്വർണം പൊടിച്ച‌് കവറിലാക്കി മലദ്വാരത്തിൽ വച്ച‌് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ‌് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. ദുബായ‌ിൽനിന്ന‌്  എയർ ഇന്ത്യ എക‌്സ‌്പ്രസിൽ ഇറങ്ങിയ  മലപ്പുറം വേങ്ങര കീഴ‌്മുറി സ്വദേശി മണ്ടോടാൻ യൂസഫ‌്(36) ആണ‌് കസ‌്റ്റംസ‌ിന്റെ പിടിയിലായത‌്. 

648.8ഗ്രാം  (81പവൻ) സ്വർണം പൊടിച്ച‌് രാസവസ‌്തുക്കൾ ചേർത്ത‌് കവറിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട‌് ഇയാളുടെ നടത്തത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ ആശുപത്രിയിലെത്തിച്ച‌് എക‌്സറേ എടുക്കുകയായിരുന്നു. അഞ്ച‌് കവറുകളിലായാണ‌് സ്വർണം നിക്ഷേപിച്ചത‌്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com