'പ്രളയം മനുഷ്യനിർമ്മിതം' ; ഇ ശ്രീധരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മാ​ന ദു​ര​ന്ത​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാം
'പ്രളയം മനുഷ്യനിർമ്മിതം' ; ഇ ശ്രീധരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊ​ച്ചി: പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സമർപ്പിച്ച ഹർജി ഹൈ​ക്കോ​ട​തി​ ഇന്ന് പരി​ഗണിക്കും. മെട്രോമാൻ ഇ ശ്രീധരനാണ് ഹർജി നൽകിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. 

പ്ര​ള​യ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യ സാ​ങ്കേ​തി​ക പ​ഠ​നം ആ​വ​ശ്യമാണെന്ന് ചൂണ്ടിക്കാട്ടി മു​ഖ്യ​മ​ന്ത്രി​ക്കും പ്ലാ​നിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും ക​ത്ത് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചുവെന്ന് ശ്രീ​ധ​ര​ൻ ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചു. കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മാ​ന ദു​ര​ന്ത​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാം. 

ഉ​ന്ന​ത​ ത​ല ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്തെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ഈ ​ക​മ്മി​റ്റി​ക്ക് സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ശ്രീ​ധ​ര​ൻ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ റീ​സ്റ്റോ​റേ​ഷ​ൻ ഓ​ഫ് നാ​ഷ​ണ​ൽ വാ​ല്യൂ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ലാ​ണ് ഇ ശ്രീ​ധ​ര​ൻ ഹ​ർ​ജി സ​ർ​പ്പി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com