ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്ത് ; നിലപാട് തിരുത്തി രാജകുടുംബം സുപ്രിംകോടതിയില്‍

ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്ത്. ക്ഷേത്രഭരണത്തിനുള്ള അവകാശം തിരികെ നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്ത് ; നിലപാട് തിരുത്തി രാജകുടുംബം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതു സ്വത്താണെന്നാണ് രാജകുടുംബം നിലപാട് തിരുത്തിയത്. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്തെന്നും രാജകുടുംബം അറിയിച്ചു. ക്ഷേത്രഭരണത്തിനുള്ള അവകാശം തിരികെ നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയിലാണ് രാജകുടുംബം നിലപാട് അറിയിച്ചത്. 

നേരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യക്ഷേത്രമാണ് എന്നായിരുന്നു രാജകുടുംബം ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നത്. ഇതാണ് സുപ്രിംകോടതിയില്‍ തിരുത്തിയത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും രാജകുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. 

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രിംകോടതിയില്‍ വാദം നാളെയും തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com