കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പൾസറിന്റെ കൂട്ടാളി വടിവാൾ സലിമിന് ജാമ്യം
By സമകാലികമലയാളം ഡെസ്ക് | Published: 30th January 2019 09:59 PM |
Last Updated: 30th January 2019 09:59 PM | A+A A- |

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന കേസിലെ മൂന്നാം പ്രതി വടിവാൾ സലിം എന്ന സലിമിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ എറണാകുളം, തൃശൂർ ജില്ലകളിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി പൾസർ സുനിക്കൊപ്പം യുവനടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ വടിവാൾ സലിം ഉൾപ്പെട്ടിരുന്നുവെന്നാണു പോലീസ് കണ്ടെത്തൽ.