ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ്?; രാഹുലിന്റെ പരിപാടിയില്‍ 'ഒസി'യെ ആരവത്തോടെ വരവേറ്റ് അണികള്‍; 'വെട്ടാന്‍ നോക്കിയ' ചെന്നിത്തലയ്ക്ക് വിമര്‍ശനം

കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമത്തില്‍ താരമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ്?; രാഹുലിന്റെ പരിപാടിയില്‍ 'ഒസി'യെ ആരവത്തോടെ വരവേറ്റ് അണികള്‍; 'വെട്ടാന്‍ നോക്കിയ' ചെന്നിത്തലയ്ക്ക് വിമര്‍ശനം

കൊച്ചി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമത്തില്‍ താരമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി പ്രസംഗത്തിന്റെ തുടക്കത്തില്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആരവം കിട്ടിയത് ഉമ്മന്‍ചാണ്ടിക്കായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി പ്രസംഗിക്കാനായി എത്തിയപ്പോഴും നിര്‍ത്താത്ത ആരവമായിരുന്നു. 

മറ്റ് നേതാക്കളെയും അണികള്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചതെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള പ്രവര്‍ത്തകരുടെ ആവേശം വേറിട്ടുനിന്നു. പരിപാടിയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗം ഒഴിവാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റിന് താഴെയും അണികള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെ രാഹുലിന്റെ കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രവും ചെന്നിത്തല ഉള്‍പ്പെടുത്തി. 

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ശേഷം സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷനായതോടെ ആന്ധ്രയുടെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ കേരളത്തില്‍ സജീവമായി രംഗത്തെത്തിയ ഉമ്മന്‍ചാണ്ടി, സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രചാരണമുണ്ട്. കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും എന്നാണ് പ്രചാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com