എസ്എംഎസ് ആയി ലഭിക്കുന്ന ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കുക; പണവും സ്വകാര്യ വിവരങ്ങളും കള്ളന്‍മാര്‍ കൊണ്ടുപോകും 

ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി മുഹമ്മദ് ഷക്കീലില്‍ നിന്ന് ചോദ്യം ചെയ്യലിനിടയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്
എസ്എംഎസ് ആയി ലഭിക്കുന്ന ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കുക; പണവും സ്വകാര്യ വിവരങ്ങളും കള്ളന്‍മാര്‍ കൊണ്ടുപോകും 

മൂവാറ്റുപുഴ: മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നതിന് പിന്നാലെയാണ് പൊലീസ് മുന്നറിയിപ്പ്. ഇത്തരം ലിങ്കുകള്‍ വഴി ഫോണില്‍ നിന്നുള്ള വിവരങ്ങളടക്കം ചോര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി മുഹമ്മദ് ഷക്കീലില്‍ നിന്ന് ചോദ്യം ചെയ്യലിനിടയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ് സ്വദേശിയായ ഇയാള്‍ ഉള്‍പ്പെട്ട സംഘം വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ച ശേഷമാണ് പണം തട്ടിയിരുന്നത്. 

ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞ് വിളിച്ചാല്‍ പോലും അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ കൈമാറരുതെന്നും പരിചയമില്ലാത്ത ഇന്റര്‍നെറ്റ് സൈറ്റുകളിലൂടെ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമല്ലെന്നും പൊലീസ് പറഞ്ഞു. എടിഎം, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍, ഇന്റര്‍നെറ്റ് ബാങ്ക് പാസ്‌വേര്‍ഡ് തുടങ്ങിയവ ഫോണില്‍ സേവ് ചെയ്യരുതെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com