കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് എടുക്കില്ലെന്ന് ശഠിച്ച് കോണ്‍ഗ്രസ് എംഎല്‍എ; തര്‍ക്കത്തിനൊടുവില്‍ ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടര്‍

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച് യാത്ര അലങ്കോലമാക്കി സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണന്‍
കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് എടുക്കില്ലെന്ന് ശഠിച്ച് കോണ്‍ഗ്രസ് എംഎല്‍എ; തര്‍ക്കത്തിനൊടുവില്‍ ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടര്‍


കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച് യാത്ര അലങ്കോലമാക്കി സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണന്‍. എറണാകുളം തിരുവനന്തപുരം ലോ ഫ്‌ളോര്‍ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോ ഫ്‌ളോറില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ചത്.

എന്നാല്‍ ഇത് കണ്ടക്ടര്‍ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തര്‍ക്കം നടന്നു .എംഎല്‍എമാര്‍ക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണന്‍ വാദിച്ചു. കണ്ടക്ടര്‍ ഉടന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ എംഎല്‍എ ടിക്കറ്റ് എടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com