കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി: വീട്ടില്‍ ജോലിക്ക് നിന്ന 17 വയസ്സുകാരിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചു 

ചൈല്‍ഡ്‌ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് സ്വയം എഴുതി നല്‍കി
കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി: വീട്ടില്‍ ജോലിക്ക് നിന്ന 17 വയസ്സുകാരിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചു 

വയനാട്: ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഡിസിസി അംഗം ഒ എം ജോര്‍ജ്ജിനെതിരെയാണ് ആരോപണം. വീട്ടില്‍ ജോലിക്ക് നിന്ന 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഒന്നര വര്‍ഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. വീട്ടുകാര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് സ്വയം എഴുതി നല്‍കി. ഇതേത്തുടര്‍ന്നാണ് ബത്തേരി പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയും മാതാപിതാക്കളും ഇപ്പോള്‍ ചൈല്‍ഡ്‌ലൈനിന്റെ സംരക്ഷണയിലാണ്. 

മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒളിവിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com