തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കും: ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിഗണന നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കും: ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിഗണന നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം 

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ലേലത്തില്‍ ആദ്യ അവസരം സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. സ്വകാര്യ വല്‍ക്കരണത്തെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ത്തട്ടില്ല. 

സംസ്ഥാന സര്‍ക്കാര്‍ ടിയാല്‍ എന്ന കമ്പനി രൂപീകരിച്ചിരുന്നു. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചിരുന്നത്. 

വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ രണ്ട് നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു. നിശ്ചിത തുകയ്ക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണം, വിമാനത്താവള നടത്തിപ്പില്‍ വിപുലമായ പരിചയമുള്ള കമ്പനിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനം നടപ്പിലാക്കും, എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com