ദൈവമേ ഒരിക്കലും ഈ കുറ്റവാളികളോട് പൊറുക്കരുതേ: ഗാന്ധികോലത്തില്‍ വെടിയുതിര്‍ത്തതിനെതിരെ കവി സച്ചിദാനന്ദന്‍

'ദൈവമേ, ദൈവമേ... ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ!' എന്ന് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു.
ദൈവമേ ഒരിക്കലും ഈ കുറ്റവാളികളോട് പൊറുക്കരുതേ: ഗാന്ധികോലത്തില്‍ വെടിയുതിര്‍ത്തതിനെതിരെ കവി സച്ചിദാനന്ദന്‍

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് പ്രശസ്ത കവി സച്ചിദാനന്ദന്‍ രംഗത്ത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് 'ദൈവമേ, ദൈവമേ... ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ!' എന്ന് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്. 

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്‌കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. 

ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന് പൂജ ശകുന്‍ പാണ്ഡെ നേരത്തേ പ്രസ്താവിച്ചിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com