പുരപ്പുറത്ത് സോളാര്‍ വൈദ്യുതി: നാളെ വരെ അപേക്ഷിക്കാം

പുരപ്പുറത്തു സോളര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 'സൗര' പദ്ധതിയിലേക്ക് വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ നാളെ വരെ അപേക്ഷിക്കാം
പുരപ്പുറത്ത് സോളാര്‍ വൈദ്യുതി: നാളെ വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുരപ്പുറത്ത് സോളര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 'സൗര' പദ്ധതിയിലേക്ക് വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ നാളെ വരെ അപേക്ഷിക്കാം.  ഇതുവരെ 1.80 ലക്ഷത്തിലേറെ പേര്‍ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്തു. 

സാധ്യതാ പഠനം കഴിയുമ്പോള്‍ അപേക്ഷിച്ചവരില്‍ പകുതിപ്പേര്‍ക്കു മാത്രമേ യോഗ്യതയുണ്ടാകാന്‍ സാധ്യതയുള്ളൂവെന്നു വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു. ഒരു ലക്ഷം പേരെയാണു ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടു ലക്ഷം കവിയാനാണു സാധ്യത. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അഞ്ഞൂറോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ ഫെബ്രുവരി മുതല്‍ വീടുകള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com