പൂവാലൻ കേസുകൾ ഏറ്റവും കൂടുതൽ എറണാകുളത്ത്; ബലാത്സംഗ വീരൻമാർ കൂടുതലുള്ളത് തലസ്ഥാനത്തും 

ഭർതൃപീഡനപരാതികൾ ഏറ്റവുമധികം ഉയർന്നത് മലപ്പുറം ജില്ലയിലാണ്. 338 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്
പൂവാലൻ കേസുകൾ ഏറ്റവും കൂടുതൽ എറണാകുളത്ത്; ബലാത്സംഗ വീരൻമാർ കൂടുതലുള്ളത് തലസ്ഥാനത്തും 

കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർചെയ്തത് 13,736 കേസുകളെന്ന് റിപ്പോർട്ട്. എറണാകുളം ജില്ലയിലാണ് ഇത്തരം കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത് - 1878 കേസുകൾ. തിരുവനന്തപുരത്ത് 1688ഉം കോഴിക്കോട് 1330ഉം കേസുകളാണ് രജിസ്റ്റർ ചെയതിട്ടുള്ളത്. 

ഏറ്റവും കൂടുതൽ പൂവാലൻ കേസുകളുണ്ടായതും എറണാകുളത്താണ്. 98 കേസുകളാണ് ഇത്തരത്തിലുള്ള പരാതിയുമായി രജിസ്റ്റർ ചെയ്യപ്പെട്ടത്. 48 കേസുകളാണ് കൊല്ലത്തും മലപ്പുറത്തും രജിസ്റ്റർ ചെയ്തി‌ട്ടുള്ളത്. 

ഭർതൃപീഡനപരാതികൾ ഏറ്റവുമധികം ഉയർന്നത് മലപ്പുറം ജില്ലയിലാണ്. 338 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത 2015 ബലാത്സംഗക്കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 274 കേസുകളാണ് തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com