പ്രകൃതി ദുരന്തം: കേരളത്തിന് അവഗണന, ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 7214.03 കോടി രൂപ അനുവദിച്ചു

പ്രകൃതിദുരന്തം നാശം വിതച്ച 7 സംസ്ഥാനങ്ങള്‍ക്ക് സഹായദനമായി കേന്ദ്രസര്‍ക്കാര്‍ 7214.03 കോടി രൂപ അനുവദിച്ചു
പ്രകൃതി ദുരന്തം: കേരളത്തിന് അവഗണന, ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 7214.03 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: പ്രകൃതിദുരന്തം നാശം വിതച്ച 7 സംസ്ഥാനങ്ങള്‍ക്ക് സഹായദനമായി കേന്ദ്രസര്‍ക്കാര്‍ 7214.03 കോടി രൂപ അനുവദിച്ചു.  2018-19 കാലയളവില്‍ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക വിഹിതമാണിത്. എന്നാല്‍ പ്രളയം നാശംവിതച്ച കേരളം പട്ടികയിലില്ല. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് ഹിമാചല്‍പ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവയ്ക്ക് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. 

കൊടും വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ വിഹിതം. ഓരോ സംസ്ഥാനത്തിനും അനുവദിച്ചത് (തുക കോടിയില്‍): മഹാരാഷ്ട്ര-  4714.28 കോടി, ഹിമാചല്‍ - 317.44, യുപി - 191.73, ആന്ധ്ര - 900.40, ഗുജറാത്ത് - 127.60, കര്‍ണാടക -949.49, പുതുച്ചേരി - 13.09.

കേരളത്തിനേ് ആവശ്യമായ അത്രയും തുക നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് എതിരെ രൂക്ഷ  വിമര്‍ശനം സംസ്ഥാനത്ത് ഉയര്‍ന്നുവന്നിരുന്നു. സഹായന നിധിയായി 3048കോടി രൂപ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. നേരത്തെ അനുവദിച്ച 600കോടി അടക്കമുള്ള തുകയാണ് പ്രഖ്യാപിച്ചത്. 5700കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com