മദ്യം വാങ്ങാനെത്തുന്നവർ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ 

മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന പാർക്കിങ്​ അനുവദിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
മദ്യം വാങ്ങാനെത്തുന്നവർ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ 

കൊച്ചി: മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കി നൽകേണ്ടത് ബിവറേജസ് കോർപറേഷന്റെ ബാധ്യതയാണെന്നും മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന പാർക്കിങ്​ അനുവദിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരിസരവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച്​ വാഹനപാർക്കിങ്​ നടത്തുന്നത്​ നിയമവിരുദ്ധമാണെന്ന്​ കമ്മീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ വ്യക്​തമാക്കി.

എറണാകുളം ജില്ലയിലെ വാണിയക്കാട് പ്രർത്തിക്കുന്ന ബിവറേജ് ഔട്ട്ലറ്റിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. പാർക്കിങ്​ സൗകര്യമില്ലാത്തതിനാൽ ഗതാഗതതടസ്സം ഉണ്ടാവുന്നതായും പരിസരവാസികളുടെ സ്വൈരജീവിതം തടസ്സപ്പെടുകയാണെന്നുമുള്ള എക്സൈസ് ​ഡെപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് ഹാജരാക്കിയിരുന്നു. പാർക്കിങ്ങിന്​ പ്രത്യേക സ്ഥലം കണ്ടെത്തി പരാതി പരിഹരിക്കണമെന്ന്​ കമ്മീഷൻ ബിവറേജസ് കോർപറേഷൻ മാനേജിങ്​ ഡയറക്ടർക്ക് നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com