സാമ്പത്തിക വളര്‍ച്ചാ നിരക്ക്  7.18 %, ഉത്പാദന-സേവന മേഖലകളില്‍ നേട്ടം; കാര്‍ഷിക മേഖലയെ പ്രളയം ബാധിച്ചു

സംസ്ഥാനത്തെ  പ്രതിശീര്‍ഷ വരുമാനത്തില്‍ ദേശീയശരാശരിയെക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1.48,927 രൂപയായാണ് പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചത്.
സാമ്പത്തിക വളര്‍ച്ചാ നിരക്ക്  7.18 %, ഉത്പാദന-സേവന മേഖലകളില്‍ നേട്ടം; കാര്‍ഷിക മേഖലയെ പ്രളയം ബാധിച്ചു


തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടിയതായി പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. 6.2 ശതമാനത്തില്‍ നിന്നും 7.18 ശതമാനമായാണ് വര്‍ധിച്ചത്. ഉത്പാദന- സേവന മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചത്. കാര്‍ഷിക മേഖലയെ പ്രളയം രൂക്ഷമായി ബാധിച്ചതിനാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ചെലവ്  ചുരുക്കാനല്ല, കൂട്ടാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചതില്‍
നിന്നും 1.5 ശതമാനം വളര്‍ച്ചാ നിരക്ക് കുറഞ്ഞു.  റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
 

 സംസ്ഥാന ജിഡിപി കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 9.67 ല്‍ നിന്നും 11.42% ആയി വളര്‍ന്നിട്ടുണ്ട്. ജനസംഖ്യാ- മാനവ വിഭവശേഷി  മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. നീതി ആയോഗിന്റെ കണക്ക് പ്രകാരം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തി. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ- പുരുഷ തുല്യത എന്നീ മേഖലകളിലും കേരളം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ  പ്രതിശീര്‍ഷ വരുമാനത്തില്‍ ദേശീയശരാശരിയെക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1.48,927 രൂപയായാണ് പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചത്. പ്രവാസി നിക്ഷേപത്തില്‍ വര്‍ധനയുണ്ടായെങ്കിലും  വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com