ഒരു സ്ഥാപനത്തെയും സ്വന്തം എന്ന നിലയില്‍ സ്‌നേഹിക്കാന്‍ പാടില്ല, അല്ലെങ്കില്‍ നിരാശ ഉണ്ടാകും; തച്ചങ്കരിയുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം 

ഒരു ഉദ്യോഗസ്ഥനും അവനെ അയക്കുന്ന സ്ഥാപനത്തെ സ്വന്തം എന്ന നിലയില്‍ സ്‌നേഹിക്കാന്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസിയില്‍ സിഎംഡി സ്ഥാനമൊഴിയുന്ന ടോമിന്‍ ജെ തച്ചങ്കരി
ഒരു സ്ഥാപനത്തെയും സ്വന്തം എന്ന നിലയില്‍ സ്‌നേഹിക്കാന്‍ പാടില്ല, അല്ലെങ്കില്‍ നിരാശ ഉണ്ടാകും; തച്ചങ്കരിയുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം 

തിരുവനന്തപുരം: ഒരു ഉദ്യോഗസ്ഥനും അവനെ അയക്കുന്ന സ്ഥാപനത്തെ സ്വന്തം എന്ന നിലയില്‍ സ്‌നേഹിക്കാന്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസിയില്‍ സിഎംഡി സ്ഥാനമൊഴിയുന്ന ടോമിന്‍ ജെ തച്ചങ്കരി. അങ്ങനെയുളള അവസരത്തിലാണ്, അവിടെ ആശകളും നിരാശകളും സ്വപ്‌നങ്ങളും സ്വപ്‌ന ഭംഗങ്ങളും ഉണ്ടാകുന്നത്. അത്തരത്തിലുളള അവസ്ഥയിലേക്ക് പോകരുത് എന്നുളള ആത്മാര്‍ഥ ചിന്തയുടെ തിരിച്ചറിവ് കൂടി ആയിരിക്കാം തന്റെ വിടവാങ്ങല്‍ എന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിയുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വികാര നിര്‍ഭര പ്രസംഗം.

അപ്പോഴും തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നത്. ഒരുപക്ഷേ  ചിലര്‍ കരുതുന്നതുപോലെ സംഘടനാ നേതാക്കളോടോ മറ്റോ യാതൊരു ദേഷ്യമോ വിദ്വേഷമോ ഇല്ല. കാരണം അവരില്‍ ആരും തെറ്റുകാരാണ് എന്ന് താന്‍ വിശ്വസിക്കുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി സി.എം.ഡി എന്നത് വലിയ പദവിയില്ല. എന്നിട്ടും ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും തച്ചങ്കരി പറഞ്ഞു. 

തന്റെ കൂടെ ജോലി ചെയ്തവര്‍ ആനന്ദത്താലും ദുഃഖത്താലും കണ്ണീരണിയുന്നത് താന്‍ കണ്ടിട്ടുണ്ട്. അവരില്‍ പലരേയും താന്‍ വേദനിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ആ വേദനകളില്‍ അവര്‍ക്ക് വിഷമമുണ്ടായില്ലെന്ന് മാത്രമല്ല, പിന്നീട് അവര്‍ കൂടുതല്‍ കര്‍മ്മനിരതരായി സഹകരിക്കുകയാണ് ഉണ്ടായതെന്ന് തച്ചങ്കരി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരയെ അടിയന്തിരമായി മാറ്റി മന്ത്രിസഭാ തീരുമാനം ഉണ്ടായത്. നിലവില്‍ ഡി.ജി.പി പദവിയിലുള്ള ടോമിന്‍ തച്ചങ്കരി പോലീസിന്റെ ക്രൈം റെക്കോഡ്‌സ്
ബ്യൂറോ തലവനാണ്. കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായി അധിക ചുമതല വഹിക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശാണ് പുതിയ സി.എം.ഡി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com