തട്ടിക്കൊണ്ടുപോകുന്നതിനിടെ യുവാവിനെ കാറിടിച്ച് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുമ്പളങ്ങി സ്വദേശി തോമസിനെയാണ് ലൂതര്‍ ബെന്‍, ജോണ്‍ പോള്‍ എന്നീ പ്രതികള്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയത്
തട്ടിക്കൊണ്ടുപോകുന്നതിനിടെ യുവാവിനെ കാറിടിച്ച് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിനിടെ കാര്‍ കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് നോക്കി നില്‍ക്കെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുമ്പളങ്ങി സ്വദേശി തോമസിനെയാണ് ലൂതര്‍ ബെന്‍, ജോണ്‍ പോള്‍ എന്നീ പ്രതികള്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയത്. 

പെരുമ്പാവൂര്‍ സ്വദേശി വിനീതിനെയാണ് പ്രതികള്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. പൊലീസിനെ കണ്ടതോടെ വിനീത് കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പ്രതികള്‍ വേഗത്തില്‍ കാര്‍ ഓടിച്ചതോടെയാണ് തോമസിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com