തിരുവനന്തപുരത്ത് മോഹന്‍ലാല്‍ തന്നെ വേണം; സമ്മര്‍ദ്ദവുമായി ബിജെപി, രാജഗോപാലിന്റെ വെളിപ്പെടുത്തല്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി ബിജെപി
തിരുവനന്തപുരത്ത് മോഹന്‍ലാല്‍ തന്നെ വേണം; സമ്മര്‍ദ്ദവുമായി ബിജെപി, രാജഗോപാലിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി ബിജെപി. സ്ഥാനാര്‍ത്ഥിയാകാനായി പാര്‍ട്ടി മോഹന്‍ലാലില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കി  ഒ രാജഗോപല്‍ എംഎല്‍എ രംഗത്തെത്തി.'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല'- ഒരു ദേശീയ മാധ്യമത്തോടു രാജഗോപാല്‍ വ്യക്തമാക്കി.

ജന്മദിനാശംസകള്‍ നേര്‍ന്നു ട്വിറ്ററില്‍ സന്ദേശമയച്ചപ്പോള്‍ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com