ബോര്‍ഡിനും ശബരിമലയ്ക്കും ഇത്രയധികം തുക ആദ്യം; പിണറായി സര്‍ക്കാരിന് നന്ദിയെന്ന് പത്മകുമാര്‍

വ്യാജപ്രചരണങ്ങള്‍ കൊണ്ടു ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ മധുര പ്രതികാരമാണു ബജറ്റ്
ബോര്‍ഡിനും ശബരിമലയ്ക്കും ഇത്രയധികം തുക ആദ്യം; പിണറായി സര്‍ക്കാരിന് നന്ദിയെന്ന് പത്മകുമാര്‍

തിരുവനന്തപുരം: ബജറ്റില്‍ ശബരിമലയ്ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കാര്യമായ പരിഗണന നല്‍കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അഭിനന്ദനങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ യാഥാര്‍ഥ്യമായെന്നും ബോര്‍ഡിന്റെയും ശബരിമലയുടെയും ചരിത്രത്തില്‍ ഇത്രയധികം തുക ബജറ്റില്‍  വകയിരുത്തുന്നത് ആദ്യമായാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

വ്യാജപ്രചരണങ്ങള്‍ കൊണ്ടു ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ മധുര പ്രതികാരമാണു ബജറ്റ്. ശബരിമലയുടെ സമഗ്ര വികസനത്തിന് 739 കോടി രൂപ നീക്കിവച്ചു. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണവും നിര്‍മാണവും, പമ്പയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്, വിരി പന്തലുകള്‍, എരുമേലി  നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ്, ഇടത്താവളങ്ങളുടെ വികസനം തുടങ്ങിയ ഉള്‍പ്പെടുന്നതാണു സമഗ്ര വികസനപദ്ധതികള്‍.

വ്യാജ പ്രചരണങ്ങളാല്‍ ശബരിമലയില്‍ വരുമാനം കുറയുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടന്നും ബോര്‍ഡിനും ജീവനക്കാര്‍ക്കുമൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബജറ്റിലൂടെ അതു യാഥാര്‍ത്ഥ്യമാക്കി. വിശ്വാസികള്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് ഇതിലൂടെ അടിവരയിടുകയാണെന്നും പത്മകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com