ബ്രിട്ടോയുടെ മരണത്തില്‍ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നു; വിശദീകരണവുമായി സീന  ഭാസ്‌കര്‍

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍വന്ന തെറ്റുകളുടെ വിശദീകരണം തേടുമെന്ന പ്രതികരണത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദുഷ്ടലാക്കോടെ സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റുകയായിരുന്നു
ബ്രിട്ടോയുടെ മരണത്തില്‍ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നു; വിശദീകരണവുമായി സീന  ഭാസ്‌കര്‍

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ താന്‍ ദുരൂഹത ആരോപിച്ചിട്ടില്ലെന്ന് ബ്രിേട്ടായുടെ ഭാര്യ സീന ഭാസ്‌കര്‍.പകുതിതളര്‍ന്ന ശരീരവുമായി അവസാന ശ്വാസംവരെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും സിപിഐ എമ്മിനെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്ത സൈമണ്‍ ബ്രിട്ടോയുടെ മരണത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഒരു കൂട്ടം മാധ്യമങ്ങളുടെ ശ്രമമാണെന്ന് സീന പറയുന്നു.ബ്രിട്ടോ വിടവാങ്ങി ഒരുമാസം തികയും മുന്‍പാണ് മരണത്തെ വിവാദമാക്കാനും അതുവഴി സ്വന്തം ജീവിതത്തെക്കാള്‍ വലുതായി പാര്‍ടിയെ സ്‌നേഹിച്ചവരുടെ കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനും ചിലര്‍ തയ്യാറായതെന്ന് സീന പറയുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍വന്ന തെറ്റുകളുടെ വിശദീകരണം തേടുമെന്ന പ്രതികരണത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദുഷ്ടലാക്കോടെ സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റുകയായിരുന്നു. മറ്റുള്ള മാധ്യമങ്ങള്‍ ഇത് അതേപടി ആവര്‍ത്തിക്കുകയായിരുന്നു സീന പറയുന്നു.ഡിസംബര്‍ 31ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സൈമണ്‍ ബ്രിട്ടോ മരിച്ചത്. 

ജീവനേക്കാള്‍ പാര്‍ടിയെ സ്‌നേഹിച്ച ഒരു വ്യക്തിയുടെ മരണത്തെപ്പോലും ആ പാര്‍ടിയെ സംശയമുനയില്‍ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കാമെന്ന അധമചിന്തയാണ് മാധ്യമപ്രവര്‍ത്തകനെ നയിച്ചത്. പകുതി തളര്‍ന്ന ബ്രിട്ടോയുടെ ജീവിതകാലം മുഴുവന്‍ ഒപ്പം നിന്നത് പാര്‍ടിയും പാര്‍ടി പ്രവര്‍ത്തകരുമാണെന്ന് സീന തന്നെ പറയുന്നു. ബ്രിട്ടോയ്ക്ക് ജീവിതത്തില്‍ മറ്റാരെക്കാളും മറ്റെന്തിനെക്കാളും ശക്തമായ ബന്ധവും അടുപ്പവും പാര്‍ടിയോടായിരുന്നു സീന പറഞ്ഞു.

ബ്രിട്ടോയുടെ മരണസമയത്ത് സീന ഭാസ്‌കറും മകള്‍ കയീ നിലയും ബിഹാറിലായിരുന്നു. ബ്രിട്ടോയുടെ സഹായിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com