മൂന്നരലക്ഷം പേര്‍ കൂടി വോട്ടര്‍പട്ടികയില്‍; ഇന്നുമുതല്‍ പുതുതായി പേരുചേര്‍ക്കാം 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
മൂന്നരലക്ഷം പേര്‍ കൂടി വോട്ടര്‍പട്ടികയില്‍; ഇന്നുമുതല്‍ പുതുതായി പേരുചേര്‍ക്കാം 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ നവംബര്‍ 15 വരെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ നിന്ന് മൂന്നര ലക്ഷം വോട്ടര്‍മാരെയാണ് അധികമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2.53 കോടിയാകും. കൃത്യമായ കണക്ക് ഇന്നു പുറത്തുവിടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. 

ഇന്നു മുതല്‍ പുതുതായി വോട്ടര്‍മാര്‍ക്കു പേരു ചേര്‍ക്കാം. ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കാം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ ഇനി പട്ടികയില്‍ പേരു ചേര്‍ക്കാനാകും. വോട്ടെടുപ്പിനു മുന്‍പ് ഇവരുടെ പേരു കൂടി ഉള്‍പ്പെടുത്തി അനുബന്ധ വോട്ടര്‍ പട്ടിക തയ്യാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com