രാഹുൽ തരം​ഗത്തിൽ സിപിഎമ്മിന് വിറളി; ബിജെപിയുമായി സഹകരണത്തിന്റെ വാതിൽ തുറന്നിടുന്നു: ഉമ്മൻചാണ്ടി

രാഹുൽ തരം​ഗത്തിൽ സിപിഎമ്മിന് വിറളി; ബിജെപിയുമായി സഹകരണത്തിന്റെ വാതിൽ തുറന്നിടുന്നു: ഉമ്മൻചാണ്ടി

തിരുവനന്തപുരം : രാഹുൽഗാന്ധിയുടെ വരവ് കേരളത്തിൽ തരംഗമായതിൽ വിറളിപിടിച്ചാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കൂട്ടരും വിമർശിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാരിനെതിരേയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ ഒരു ഭാഗം അടർത്തിയെടുത്താണ് വിമർശിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം മുന്നിൽ കാണുന്ന സിപിഎം രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപിയുമായി സഹകരണത്തിന്റെ വാതിൽ തുറന്നിടുകയാണെന്നും ഉമ്മൻ ചാണ്ടി  പറഞ്ഞു.

കഴിഞ്ഞ ദിവസം കോൺ​ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊച്ചിയിൽ സംസാരിച്ച രാഹുൽ, പിണറായി സർക്കാരിന് എതിരെ രൂക്ഷ വിമർശനം നത്തിയിരുന്നു. കേരളത്തിൽ സ്കൂളുകളും ആശുപത്രികളും ഉണ്ടോയെന്ന രാഹുലിന്റെ ചോദ്യത്തിന് എതിരെ സിപിഎം രം​ഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com