വില കൂടുന്ന ഉത്പന്നങ്ങള്‍  ഇവയെല്ലാം

ആഡംബര വസ്തുക്കള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സിമെന്റ്, ടൈല്‍സ് അടക്കമുള്ള നിര്‍മ്മാണ മേഖലയിലെ വസ്തുക്കള്‍ തുടങ്ങിയവയുടെ വില ഉയരും
വില കൂടുന്ന ഉത്പന്നങ്ങള്‍  ഇവയെല്ലാം

തിരുവനന്തപുരം : ജിഎസ്ടി 12 സ്ലാബിന് മുകളിലുള്ള ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതോടെ ആഡംബര വസ്തുക്കള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സിമെന്റ്, ടൈല്‍സ് അടക്കമുള്ള നിര്‍മ്മാണ മേഖലയിലെ വസ്തുക്കള്‍ തുടങ്ങിയവയുടെ വില ഉയരും. ബിയര്‍, വൈന്‍ എന്നിവയുടെ സെസ് 2 ശതമാനം കൂട്ടാനും, സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ബജറ്റ് നിര്‍ദേശം അനുസരിച്ച് വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്

സ്വര്‍ണം, വെള്ളി, സോപ്പ്, ടൂത്ത് പേസ്റ്റ്, സിഗരറ്റ്, ശീതളപാനീയങ്ങള്‍, ബിസ്‌ക്കറ്റ്, നോട്ടുബുക്ക്, ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, സിമെന്റ്,  ടൈല്‍സ്, മാര്‍ബിള്‍, സെറാമിക് ടൈല്‍സ്, പ്ലൈവുഡ്, ഹെയര്‍ ഓയില്‍, കണ്ണട, സ്‌കൂള്‍ ബാഗ്, കാര്‍, ഇരുചക്രവാഹനങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, മുള ഉരുപ്പടികള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സ്, 1000 രൂപയ്ക്ക് മേലെയുള്ള ചെരുപ്പുകള്‍, പഞ്ചസാര, മിനറല്‍ വാട്ടര്‍, റെയിന്‍കോട്ട്, ഐസ്‌ക്രീം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കയര്‍ ഉത്പന്നങ്ങള്‍ 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com