പ്രണയം നിരസിച്ചു; കൊല്ലത്ത് പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st July 2019 06:34 AM |
Last Updated: 01st July 2019 06:34 AM | A+A A- |

കൊല്ലം: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്.
വീടിന്റെ ഓടിളക്കി മുറിയിൽ കയറി കുത്തുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിലെ ക്ലീനറായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു.