റെയിൽവേ ഗേറ്റ‌്മാൻമാർക്ക് ഇനി കരാർ നിയമനം; ആദ്യ നിയമനം ആലപ്പുഴയിൽ 

ഒരു ഗേറ്റിന് മൂന്ന് ‌കാവൽക്കാർ എന്ന കണക്കിൽ 24 പേരെയാണ് നിയമിക്കുക
റെയിൽവേ ഗേറ്റ‌്മാൻമാർക്ക് ഇനി കരാർ നിയമനം; ആദ്യ നിയമനം ആലപ്പുഴയിൽ 

ആലപ്പുഴ: സംസ്ഥാനത്തെ ലെവല്‍ക്രോസുകളില്‍ ഗേറ്റ‌്മാൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടിയായി. ആലപ്പുഴ സെക‌്ഷനുകീഴിലെ എട്ട് ലെവൽ ക്രോസുകളിലേക്കാണ് ആദ്യഘട്ട നിയമനം നടക്കുന്നത്. ഒരു ഗേറ്റിന് മൂന്ന് ‌കാവൽക്കാർ എന്ന കണക്കിൽ 24 പേരെയാണ് നിയമിക്കുക. ആറുദിവസത്തെ പരിശീലനത്തിനുശേഷം ഇവർ ജോലിയിൽ പ്രവേശിക്കും. 

ആലപ്പുഴയിലെ എല്ലാ ഗേറ്റിലും കരാറുകാരെ നിയമിച്ചശേഷം നിയമനം സംസ്ഥാനമാകെ വ്യാപിപ്പിക്കും. 81 ലെവൽ ക്രോസിങ്ങാണ് ആലപ്പുഴ സെക‌്ഷനുകീഴിലുള്ളത്. ഇതിൽ 20 എണ്ണത്തിൽ ഉടൻതന്നെ കരാർ ജീവനക്കാരെ നിയമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

സ്ഥിരം ജീവനക്കാരെ ഒഴിവാക്കി റെയിൽവേയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ആലപ്പുഴയിലെ കുമ്പളം രണ്ടാം ഗേറ്റ്, ടെമ്പിൾ, അരൂർ നോർത്ത്, വാഴത്തോപ്പിൽ റോഡ്, വെളുത്തുളി കായൽ, കായൽ, പിഎസ്, പുത്തൻചന്ത, മംഗളം, വടക്കൽപൊഴി, ടയർ ഫാക്ടറി, കൊറവൻതോട്, ഗുരുമന്ദിരം, പാടക്കരം, ഗണപതി, ആയാപറമ്പ്, പത്തിയൂർ പടി റോഡ്, ഇളകുളങ്ങര, എടശേരി, പത്തിയൂർ എന്നീ 20 ലെവൽ ക്രോസുകളിലാണ് കരാറുകാരെ നിയമിക്കാൻ നിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com