ഉദ്യോ​ഗാർഥികളുടെ ശ്ര​ദ്ധയ്ക്ക്; 36 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം

36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു
ഉദ്യോ​ഗാർഥികളുടെ ശ്ര​ദ്ധയ്ക്ക്; 36 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം: 36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ജനീറ്റോ യൂറിനറി സർജറി (യൂറോളജി), പ്ലാസ്റ്റിക് റീ കൺസ്ട്രക്ടീവ് സർജറി, ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, ഇഎൻടി, അനസ്തീസിയ, ആർട്ടിസ്റ്റ് ഫോട്ടോഗ്രഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഷീറ്റ് മെറ്റൽ വർക്കർ, പെയിന്റർ, സെക്രട്ടേറിയറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ടൈം കീപ്പർ, മലബാർ സിമന്റ്സിൽ ട്രേസർ ഗ്രേഡ് 1 എന്നിവയാണ് വിജ്ഞാപനം ഇറക്കുന്ന ജനറൽ തസ്തികകൾ.

സൈനിക ക്ഷേമ വകുപ്പിൽ (എറണാകുളം) വെൽഫെയർ ഓർഗനൈസർ, എൽപി സ്കൂൾ അസിസ്റ്റന്റ് മലയാളം–തസ്തികമാറ്റം (ആലപ്പുഴ, വയനാട്), വിവിധ വകുപ്പുകളിൽ സാർജന്റ് (കോട്ടയം, തിരുവനന്തപുരം), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്), മൃഗ സംരക്ഷണ വകുപ്പിൽ ചിക് സെക്സർ (ആലപ്പുഴ, കോട്ടയം, കോഴിക്കോട്),14 ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) എന്നിവയാണ് ജില്ലാതല ജനറൽ തസ്തികകൾ. 

ട്രഷറി സർവീസസിൽ സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ്് ട്രഷറി ഓഫിസർ, സബ് ട്രഷറി ഓഫീസർ, ഓഫീസർ ഇൻ ചാർജ് ഓഫ് സ്റ്റാംപ് ഡിപ്പോ (എസ്‌സി, എസ്ടി), ചലച്ചിത്ര വികസന കോർപറേഷനിൽ ഇലക്ട്രീഷ്യൻ (എസ്ടി) എന്നീ തസ്തികകളിലേക്കു സംസ്ഥാനതല സ്പെഷൽ റിക്രൂട്മെന്റ് നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗം), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ മെഡിക്കൽ ഓഫീസർ (ഒബിസി), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ (എസ്‌സിസിസി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (മുസ്ലീം, എൽസി, എഐ) എന്നീ എൻസിഎ തസ്തികകളിലേക്കു സംസ്ഥാനതല നിയമനം നടത്തും.

ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 ആയുർവേദം– എൽസി/ എഐ (പാലക്കാട്), വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, പത്തനംതിട്ട, കാസർകോട്, എറണാകുളം (എസ്ടി), എറണാകുളം, കൊല്ലം (മുസ്ലീം), കാസർകോട് (വിശ്വകർമ), കോട്ടയം, മലപ്പുറം, കാസർകോട് (എൽസി/ എഐ), ഭാരതീയ ചികിത്സാ വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ആയുർവേദ കോളജിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2- കൊല്ലം (ഹിന്ദു നാടാർ), എറണാകുളം (വിശ്വകർമ), കാസർകോട് (ധീവര), എക്സൈസിൽ സിവിൽ എക്സൈസ് ഓഫീസർ (വനിതകൾക്കും ഭിന്ന ശേഷിക്കാർക്കും അപേക്ഷിക്കാനാവില്ല)-മലപ്പുറം (ഒബിസി), എറണാകുളം (ഹിന്ദു നാടാർ).  

ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ - പത്തനംതിട്ട, മലപ്പുറം (എൽസി/ എഐ), മലപ്പുറം (എസ്‌സി), കാസർകോട് (മുസ്ലീം). എൻസിസി, സൈനിക ക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ക്ലാർക്ക് ടൈപ്പിസിറ്റ്/ ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്ത ഭടൻമാർ)- കൊല്ലം, തൃശൂർ (പട്ടികജാതി), കണ്ണൂർ (മുസ്ലീം) കൃഷി വകുപ്പിൽ (സോയിൽ കൺസർവേഷൻ) വർക്ക് സൂപ്രണ്ട് - കാസർകോട്(മുസ്ലീം, എസ്‌സിസിസി). ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ–നേരിട്ടും തസ്തികമാറ്റവും) എന്നിവയാണു ജില്ലാതല എൻസിഎ ഒഴിവുകൾ.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിന് ഓൺലൈൻ പരീക്ഷ നടത്തും. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഹൗസ്ഫെഡിൽ പ്യൂൺ (സൊസൈറ്റി), ക്ഷീര വകുപ്പിൽ സീനിയർ സൂപ്രണ്ട് (പട്ടികവർഗം), ഇൻഷുറൻസ് വകുപ്പിൽ സീനിയർ സൂപ്രണ്ട്, ഇൻസ്പെക്ടർ, ഡവലപ്മെന്റ്‌ ഓഫീസർ (പട്ടികവർഗം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com