'ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ല, പാരിതോഷികങ്ങള്‍ ആവശ്യപ്പെടില്ല' ; കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ

'ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ല, പാരിതോഷികങ്ങള്‍ ആവശ്യപ്പെടില്ല' ; കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ
ടിവി ദൃശ്യം
ടിവി ദൃശ്യം

മലപ്പുറം: തങ്ങളുടെ മുന്നിലെത്തുന്ന ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ സേവന പ്രതിജ്ഞയെടുത്തത്. 

പൊതുജന സേവകന്‍ എന്ന നിലയില്‍ ജനങ്ങളോട് മാന്യവും സഭ്യവുമായ രീതിയില്‍ മാത്രമേ പെരുമാറുകയുള്ളൂവെന്ന് പ്രതിജ്ഞയില്‍ പറയുന്നു. ഒരു ഫയലിലും മനപ്പൂര്‍വമായ കാലതാമസം വരുത്തില്ല, പരാതിക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം ഫയലിന്റെ തല്‍സ്ഥിതി ബോധ്യപ്പെടുത്തും, പൊതുജനങ്ങളോട് പാരിതോഷികങ്ങള്‍ ആവശ്യപ്പെടില്ലെന്നും പ്രതിജ്ഞയിലുണ്ട്. 

സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ഏതൊരാളും ഈ പ്രതിജ്ഞ ചൊല്ലിയാണ് ജോലി തുടങ്ങുന്നതെങ്കിലും പിന്നീട് ഇതു മറന്നുപോവുകയാണെന്ന് പരിപാടിക്കു നേതൃത്വം നല്‍കിയ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ മികച്ച സേവനം നടത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാ ജീവനക്കാരായി പ്രഖ്യാപിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com