കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി ; രണ്ട് ലക്ഷം രൂപ വരെ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍

സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത പണമാണ് എഴുതി തള്ളുക. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയായിരുന്നു പരിധിയില്‍ ഉണ്ടായിരുന്നത്
കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി ; രണ്ട് ലക്ഷം രൂപ വരെ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി. കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതി തള്ളുകയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത പണമാണ് എഴുതി തള്ളുക. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയായിരുന്നു പരിധിയില്‍ ഉണ്ടായിരുന്നത്. 

ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മറ്റു ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വാണിജ്യബാങ്കുകള്‍ക്കും അനുകൂല നിലപാടാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം നല്‍കുന്നത് നീട്ടണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com