നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐക്കും സിപിഒക്കും എതിരെ കൊലക്കുറ്റം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐക്കും സിപിഒക്കും എതിരെ കൊലക്കുറ്റം


നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. അറസ്റ്റിലായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരയാണ് കൊലക്കുറം ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിനും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റിലാക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

ചിട്ടി തട്ടിപ്പു കേസില്‍ കസ്റ്റഡിയില്‍ എടുത്ത രാജ് കുമാറിനെ പൊലീസ് അനധികൃതമായി നൂറു മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചതായും ക്രൂരമായി മര്‍ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.എസ്‌ഐ കെഎ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാറിന്റെ മരണത്തിലേക്കു നയിച്ച കസ്റ്റഡി മര്‍ദനം എസ്‌ഐയുടെ നേതൃത്വത്തിലാണ് നടന്നതെന്നായുന്നു ആരോപണം. വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസില്‍ അന്വേഷണം നടത്തുന്ന െ്രെകംബ്രാഞ്ച് സംഘം ഇന്നലെ രാത്രി തന്നെ എസ്‌ഐയേയും സിപിഒ സജീവ് ആന്റണിയെയും കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ഇന്നു രാവിലൊണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേരെ സ്ഥലംമാറ്റുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്, കസ്റ്റഡി മരണക്കേസില്‍ െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com