നെടുങ്കണ്ടം കസ്റ്റഡി മരണം രാജ്യസഭയില്‍ ; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്ന് കണ്ണന്താനം ; എതിര്‍പ്പുമായി സിപിഎം 

ബിജെപി അംഗം അല്‍ഫോണ്‍സ് കണ്ണന്താനമാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്
നെടുങ്കണ്ടം കസ്റ്റഡി മരണം രാജ്യസഭയില്‍ ; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്ന് കണ്ണന്താനം ; എതിര്‍പ്പുമായി സിപിഎം 


ന്യൂഡല്‍ഹി : നെടുങ്കണ്ടം കസ്റ്റഡി മരണം രാജ്യസഭയിലും. ബിജെപി അംഗം അല്‍ഫോണ്‍സ് കണ്ണന്താനമാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്ന് കണ്ണന്താനം ആവശ്യപ്പെട്ടു. 

രാജ്കുമാറിനെ നെടുങ്കണ്ടെ പൊലീസ് ജൂണ്‍ 12 ന് കസ്റ്റഡിയിലെടുത്തു. എന്നാല്‍ നാലുദിവസത്തോളം അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു. വളരെ പ്രാകൃതമായ രീതിയിലുള്ള സംഭവമാണ് നെടുങ്കണ്ടത്ത് നടന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

വിഷയം ഉന്നയിച്ചതിനെ സിപിഎം എതിര്‍ത്തു. കേരളത്തില്‍ നിന്നുള്ള സിപിഎം അംഗങ്ങളായ കെകെ രാഗേഷും കെ സോമപ്രസാദുമാണ് എതിര്‍ത്തത്. സംസ്ഥാന വിഷയം ഉന്നയിക്കാനാവില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് കേരളം എന്ന പേര് രേഖകളില്‍ നിന്ന് ഒഴിവാക്കാന്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com