മൂവായിരം ചതുരശ്ര അടിയില്‍ കൂടുതലായാല്‍ പതിനായിരം രൂപ വരെ: ആഢംബര വീടുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു

ഇനി കെട്ടിടങ്ങള്‍ക്കു സ്ലാബ് അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കും
മൂവായിരം ചതുരശ്ര അടിയില്‍ കൂടുതലായാല്‍ പതിനായിരം രൂപ വരെ: ആഢംബര വീടുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ആഡംബര വീടുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. മൂവായിരം ചതുരശ്ര അടിയില്‍ ഏറെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു റവന്യു വകുപ്പ് ഈടാക്കുന്ന വാര്‍ഷിക ആഡംബര നികുതിയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 4000 രൂപയാണ് നികുതി . ഇനി കെട്ടിടങ്ങള്‍ക്കു സ്ലാബ് അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യമുണ്ടാകും. പുതുക്കിയ സ്ലാബ്  പ്രകാരം 3000 മുതല്‍ 5000 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 4000 രൂപ നികുതി നല്‍കണം.

5000 -7500 ചതുരശ്ര അടി 6000 രൂപ, 7500 -10,000 ചതുരശ്ര അടി 8000 രൂപ, 10,000 ചതുരശ്ര അടിക്കു മേല്‍ 10,000 രൂപ എന്നിങ്ങനെയാകും നികുതി നിരക്കെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞു. ധനകാര്യ ബില്ലിലെ ഭേദഗതി പ്രകാരം, 1999 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ പൂര്‍ത്തീകരിച്ചിട്ടുള്ള എല്ലാ താമസ  കെട്ടിടങ്ങള്‍ക്കും പുതുക്കിയ നിരക്കു ബാധകമാക്കി 1975ലെ കെട്ടിട നികുതി നിയമം വകുപ്പ് 5 എയില്‍ ഭേദഗതി വരുത്തിയതായി ഉത്തരവില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com