ശബരിമല; സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്ന് ശ്രീധരൻ പിള്ള; കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് സെന്‍കുമാര്‍ 

ശബരിമല വിഷയത്തില്‍ ഇപ്പോൾ നിയമ നിർമാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാടിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി‌എസ് ശ്രീധരന്‍ പിള്ള
ശബരിമല; സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്ന് ശ്രീധരൻ പിള്ള; കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് സെന്‍കുമാര്‍ 

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇപ്പോൾ നിയമ നിർമാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാടിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി‌എസ് ശ്രീധരന്‍ പിള്ള. സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്രം ഇപ്പോള്‍ നിയമ നിര്‍മാണത്തിനില്ലെന്ന് ലോക്‌സഭയില്‍ മന്ത്രി പറഞ്ഞിരുന്നു. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 

കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അങ്ങനെ മാത്രമേ പറയാനാകൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് താൻ കരുതുന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

കേരള സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോള്‍ എടുത്തിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടി കാണിക്കുന്നുവെന്ന വാദം അജ്ഞത കാരണമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എന്നാൽ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. വിഷയം കോടതിയില്‍ ആയതിനാലാണ് നിയമ മന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com