ആലപ്പുഴയിലെ തോല്‍വി: നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നാല് ബ്ലോക്ക് കമ്മിറ്റികള്‍  പിരിച്ചുവിട്ടു
ആലപ്പുഴയിലെ തോല്‍വി: നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു 

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നാല് ബ്ലോക്ക് കമ്മിറ്റികള്‍  പിരിച്ചുവിട്ടു. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത്  ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. രണ്ടാഴ്ചയ്ക്കുളളില്‍ മുതിര്‍ന്ന നേതാക്കളെത്തി കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു. വോട്ടുചോര്‍ച്ച മുന്‍കൂട്ടി കാണാന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും മുല്ലപ്പളളി തിരുവനന്തപുരത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഡിസിസി വീഴ്ച വരുത്തിയെന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലേറ്റ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച മൂന്നംഗം സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഡിസിസി നേതൃത്വം നിര്‍ജീവമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭ മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രചാരണ വേളയില്‍ സ്ഥാനാര്‍ത്ഥി ഭൂരിഭാഗം സമയവും ഒറ്റയ്ക്കായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ സജീവമായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com