പെണ്‍കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍: സംഭവം വയനാട്ടില്‍ 

പെണ്‍കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍: സംഭവം വയനാട്ടില്‍ 

പുല്‍പ്പള്ളി: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ  മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോളനിയിലെ യുവതി പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കപ്പെടുന്നത്. കൂണ്‍ അന്വേഷിച്ച് പോയ കോളനിവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com